ശബ്ദത്തേക്കാള്‍ വേഗതയില്‍ പറക്കാം ;അതിവേഗ യാത്രാ വിമാനങ്ങള്‍ ഒരുങ്ങുന്നു


 



ദശകങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആകാശസീമകളെ കീറിമുറിക്കാന്‍ ശബ്ദാതിവേഗ വിമാനങ്ങള്‍ വീണ്ടും വരുന്നു. 2003ല്‍ കോണ്‍കോഡ് വിമാനങ്ങള്‍ വിടവാങ്ങിയതോടെ നിലച്ചുപോയ അതിവേഗ യാത്രകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ഇപ്പോള്‍ പുനര്‍ജന്മം ലഭിച്ചിരിക്കുകയാണ്. അമേരിക്ക കമ്പനിയായ 'ബും സൂപ്പര്‍സോണിക്' വികസിപ്പിക്കുന്ന 'ഓവര്‍ചര്‍' വിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ 1.7 മടങ്ങ് വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ്. അതായത്, നിലവില്‍ എട്ടു മണിക്കൂര്‍ എടുക്കുന്ന ന്യൂയോര്‍ക്ക് - ലണ്ടന്‍ യാത്ര വെറും മൂന്നര മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാം.

അമേരിക്കന്‍ ഐക്യനാടുകളിലെ നോര്‍ത്ത് കാരോലൈനയിലുള്ള അത്യാധുനിക ഫാക്ടറിയില്‍ ഈ വിമാനങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. നാസയുടെ സഹകരണത്തോടെ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍, പഴയ വിമാനങ്ങള്‍ക്കുണ്ടായിരുന്ന അമിതമായ ശബ്ദമലിനീകരണം ഇതിലുണ്ടാകില്ല എന്നത് വലിയൊരു നേട്ടമാണ്.

അമേരിക്കയ്ക്ക് പുറമെ ചൈനയുടെ 'യുന്‍സിങ്', യൂറോപ്പിന്റെ 'ഡെസ്റ്റിനസ്' തുടങ്ങിയ വിമാനങ്ങളും ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് തയാറെടുക്കുന്നുണ്ട്. ചൈനീസ് വിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ നാലിരട്ടി വേഗതയാണ് ലക്ഷ്യമിടുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതിനോടകം തന്നെ നൂറോളം വിമാനങ്ങള്‍ക്കായി മുന്‍കൂര്‍ കരാറൊപ്പിട്ടു കഴിഞ്ഞു. നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം 2027ല്‍ ആദ്യ വിമാനം ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുകയും, പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി 2029-ഓടെ അമേരിക്കന്‍ മണ്ണില്‍ നിന്ന് യാത്രക്കാരുമായി ഔദ്യോഗിക സര്‍വീസ് ആരംഭിക്കുകയും ചെയ്യും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

mof7ua

Leave a reply

Social Media