ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി സെല്‍വിയാണ്് വാര്‍ത്തയിലെ പ്രധാന ചര്‍ച്ച. 29 വയസുള്ള എംഎസ്സിക്കാരി, ശിവകാശിയില്‍ നിന്നുള്ള എംഎല്‍എ സെല്‍വി എസ് കീര്‍ത്തന. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു കീര്‍ത്തന.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞയില്‍ നിന്ന് തമിഴ്നാട് മന്ത്രിയായിമാറിയ സെല്‍വിക്ക് ഏത് വകുപ്പായിരിക്കും ലഭിക്കുക എന്നതും ചര്‍ച്ചയാണ്. മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള സെല്‍വി അവിവാഹിതയാണ്.സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, കീര്‍ത്തന ഷോടൈം കണ്‍സള്‍ട്ടന്‍സി, ഐപിഎസി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി ഒരു പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റായും ഡിജിറ്റല്‍ കാമ്പെയ്ന്‍ സ്ട്രാറ്റജിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തെലുങ്ക് ദേശം പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നിവയുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കീര്‍ത്തന പ്രവര്‍ത്തിച്ചിട്ടുണ്ട്.്തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിവയുള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രാവീണ്യമുണ്ട്.