തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവെച്ചു. ബംഗളൂരുവിലെ വീടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. പത്രിക സ്വീകരിക്കണമോ
എന്നതില്‍ ഒരുമണിക്കുളളില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകള്‍ സഹിതമാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നത്. ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. അതേസമയം, നേമത്തെ ബിജെപിയുടെ മുന്നേറ്റത്തിലുള്ള ഭയമാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.