സഹയാത്രികനായി പുറത്തല്ല, ഇനി അകത്ത്;
കെ.ടി. ജലീലിന് സിപിഎം അംഗത്വം 



മലപ്പുറം: തവനൂര്‍ മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ സിപിഎം അംഗമായതായി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുവരെ പാര്‍ട്ടിയുടെ സഹയാത്രികനായാണ് ജലീല്‍ പ്രവര്‍ത്തിച്ചിരുന്നത്. തന്റെ പൊതുജീവിതത്തില്‍ വലിയ പിന്തുണയും കരുത്തും നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം എന്ന് ജലീല്‍ കുറിപ്പില്‍ പറഞ്ഞു. 2006 മുതല്‍ പാര്‍ട്ടിയുമായി ആത്മബന്ധം നിലനിന്നിരുന്നുവെന്നും ആ ബന്ധം ഒരിക്കലും ദുര്‍ബലമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹയാത്രികനായിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്ന പിണറായി വിജയനും എം വി ഗോവിന്ദനും നയിച്ച സംസ്ഥാന ജാഥകളില്‍ അംഗമാക്കിയത് പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായും അഞ്ച് വര്‍ഷം മന്ത്രിയായും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയോട് എന്നും കടപ്പെട്ടിരിക്കുമെന്നും ജലീല്‍ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, വര്‍ഗീയവും ഫാഷിസ്റ്റ് ശക്തികളും ശക്തിപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുര്‍ബല വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദുര്‍ബലമാകുന്നത് സമൂഹത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ജലീല്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ ഉദാഹരിച്ചുകൊണ്ട് കേരളത്തില്‍ സമാന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സിപിഎം ശക്തമായി നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media