തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (മണ്‍സൂണ്‍) ഔദ്യോഗികമായി എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു കേരളത്തിലും ലക്ഷ്യീപിലും വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 4 മുതല്‍ ജൂണ്‍ 9 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ കാലയളവില്‍ ചില പ്രദേശങ്ങളില്‍ 7 സെന്റിമീറ്റര്‍ മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴച എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും മഴയുടെ തീവ്രത ക്രമേണ വടക്കന്‍ കേരളത്തിലേക്ക് വ്യാപിക്കാനാണ് സാധ്യത. ഈ ആഴ്ച്ച അവസാനത്തോടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന്് നിര്‍ദ്ദേശമുണ്ട്.
yzfbib