തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീലെന്ന് സിപിഎം. കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഈമെയില്‍ സന്ദേശത്തിനൊപ്പമുള്ള കത്തില്‍ കേരള ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സിപിഎം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2019 മാര്‍ച്ച് 19ന് തയ്യാറാക്കിയ കത്തിലാണ് ബിജെപിയുടെ സീല്‍ ഉള്ളത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമര്‍ശനത്തോടെയാണ് സിപിഎം ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തില്‍ സജീവമായി സിപിഎം ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണവുമായി സിപിഎം മുന്നോട്ട്