വന്ദേമാതരം പൂര്‍ണമായി ആലപിച്ചു; ഘടകകക്ഷി മന്ത്രിമാരില്‍ സിപി ജോണ്‍ വേദിയില്‍
 


തിരുവനന്തപുരം : ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി പങ്കെടുത്ത വേദിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു . ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കുമെന്ന് നേരത്തെ സാംസ്‌കാരികമന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചിരുന്നു. പ്രോട്ടോകോള്‍ പാലിക്കണം എന്നതിനാലാണ് പൂര്‍ണമായി ആലപിക്കുന്നതെന്നാണ് വിഷ്ണുനാഥ് പറഞ്ഞത്.

വേദിയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി ജോണ്‍, ഗതാഗതമന്ത്രി സിപി ജോണ്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, സാംസ്‌കാരികമന്ത്രി പിസി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരന്‍, തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെഎ തുളസി, തിരുവനന്തപുരം മേയര്‍ വിവി രാജേഷ് എന്നിവരാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഘടകക്ഷി മന്ത്രിമാരില്‍ സിപി ജോണ്‍ മാത്രമാണ് പങ്കെടുത്തത്.
 
അതെസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പൊതു നിലപാടെന്നും മന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടിയായതിനാല്‍ ആലാപിക്കാതിരിക്കാനാകില്ലെന്നതാണ് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുളയില്‍ ഉപരാഷ്ട്രപതി പങ്കെടുത്ത വള്ളംകളി ഉദ്ഘാടന ചടങ്ങിലും വന്ദേ മാതരം പൂര്‍ണമായി ആലപിച്ചിരുന്നു. ഈ ചടങ്ങിന് ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയത്.

ടൂറിസം വകുപ്പാണ് തിരുവനന്തപുരത്തെ ഓണം വാരാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചിരുന്നെന്ന് പ്രോട്ടോക്കോള്‍ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. വന്ദേ മാതരം പൂര്‍ണമായി ആലപിച്ച് പരിശീലിക്കുന്നതിന്റെ റിഹേഴ്‌സല്‍ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

നേരത്തെ സ്വാതന്ത്ര്യദിനാഘോഷങങളില്‍ സ്‌കൂളുകളില്‍ വന്ദേമാതരം മുഴുവനായി പാടണമെന്ന സര്‍ക്കുലര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. വിവാദമായതോടെ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചു. കടുത്ത വിമര്‍ശനമാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് വരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായും സംഘപരിവാറിന് കീഴടങ്ങിയിരിക്കുകയാണെന്ന് സി പി എം ആരോപിക്കുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media