ഇനി ബിജെപിയോട് വിട; അണ്ണാമലൈ രാജിവച്ചു



ചെന്നൈ: തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അറിയിച്ചു. അണ്ണാമലൈ നേരത്തെ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് പരിസമാപ്തിയാവുകയായിരുന്നു.

ഇന്നലെ ജന്മദിനാശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അണ്ണാമലൈ പങ്കുവെച്ച ട്വീറ്റില്‍ ബിജെപിയെക്കുറിച്ച് പൂര്‍ണ്ണമായി മൗനം പാലിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ കുറിപ്പില്‍ എവിടെയും ബിജെപിയെക്കുറിച്ചോ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം സൂചിപ്പിച്ചിരുന്നില്ല. ബിജെപി വിടുമെന്ന സൂചനകള്‍ക്കിടയില്‍ ഇത്തരമൊരു പോസ്റ്റ് വന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും നന്ദി പറഞ്ഞ അദ്ദേഹം, തമിഴ്നാടിന്റെ ശോഭനമായ ഭാവിക്കായി അധ്വാനിക്കാന്‍ ജനങ്ങളുടെ സ്‌നേഹം ഊര്‍ജ്ജമായെന്നും കുറിച്ചിരുന്നു.

മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ കെ. അണ്ണാമലൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍, ബി.എല്‍. സന്തോഷ് എന്നിവരുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

lzghlb

Leave a reply

Social Media