അമേരിക്കയുമായി ചര്‍ച്ച അസാധ്യമല്ലെന്ന് ഇറാന്‍, ഖത്തര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലം കാണുന്നു
 


ദുബൈ: അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങുന്നു. അമേരിക്കയുമായി ചര്‍ച്ചകള്‍ അസാധ്യമല്ലെന്നും എന്നാല്‍ സമ്മര്‍ദം ഫലിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകള്‍ക്ക് സാധ്യതയൊരുങ്ങുന്നത്. അതിനിടെ, മൈനുകള്‍ നീക്കം ചെയ്ത് ഹോര്‍മൂസ് തുറന്നതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പ്രഖ്യാപിച്ചു. ഇറാനും ഒമാനും ചേര്‍ന്ന് താല്‍ക്കാലിക പാത തുറക്കാനിരിക്കെയാണ്, അന്താരാഷ്ട്ര പാത തുറന്നെന്ന അമേരിക്കയുടെ പ്രഖ്യാപനം.


ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം സംഘര്‍ഷത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ. ചര്‍ച്ചകള്‍ പുനരാരംഭിക്കുക അസാധ്യമല്ല എന്ന ഇറാന്‍ വിദേശകാര്യമന്ത്രി സംശയങ്ങള്‍ക്ക് ഇടയില്ലാത്ത വിധമാണ് പറഞ്ഞിരിക്കുന്നത്. സമ്മര്‍ദം ഫലിക്കില്ലെന്നും ബഹുമാനവും ഇറാന്റെ അവകാശങ്ങളെ അംഗീകരിക്കുയുമാണ് വേണ്ടതെന്ന് കൂടി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. നേരത്തെ ഒപ്പിട്ട സമാധാന ധാരണ തുടരാനാണ് താല്‍പര്യമെന്ന് ഇറാന്‍ പ്രസിഡന്റും പറഞ്ഞിട്ടുണ്ട്.

അതിനിടെ ഹോര്‍മൂസിന്റെ കാര്യത്തില്‍ ഇറാനും ഒമാനും ചേര്‍ന്ന് താല്‍ക്കാലിക പാത തുറക്കാനിരിക്കെ ഒരു മുഴം മുന്നെ എറിഞ്ഞു അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്. മൈനുകള്‍ നീക്കം ചെയ്തു. അന്താരാഷ്ട്ര പാത തുറന്നെന്നാണ് പുതിയ അറിയിപ്പ്. 1500 കപ്പലുകള്‍ക്ക് അകമ്പടി നല്‍കിയെന്നും 75 കോടി ബാരല്‍ എണ്ണ ഹോര്‍മൂസ് കടന്നു പോയെന്നും അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഹോര്‍മൂസില്‍ ഇറാന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതാണ് ഈ നീക്കം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media