ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ
ശ്രീലങ്കയുമായുള്ള ഇന്ത്യ എയർ ബബിൾ കരാറിനായി ഇരു രാജ്യങ്ങളും ധാരണയുടെ അന്തിമ ഘട്ടത്തിലെത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.സാർക്ക് മേഖലയിലെ ആറാമത്തെ രാജ്യവുമായി കരാർ ഒപ്പുവെച്ചതോടെ ഇന്ത്യ എയർ ബബിൾ കരാർ ഉണ്ടാക്കിയ രാജ്യങ്ങളുടെ എണ്ണം 28 ലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ യോഗ്യതയുള്ള എല്ലാ യാത്രക്കാർക്കും സമീപഭാവിയിൽ 2 രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ട്വീറ്റിൽ കുറിച്ചു.
ഇതോടെ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, മാലിദ്വീപ്, നൈജീരിയ, ഖത്തർ, യുഎഇ, യുകെ, യുഎസ് എന്നിവയുൾപ്പെടെ 28 രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം കരാറിലേർപ്പെട്ടിട്ടുണ്ട്.