കോവിഡ് ബാധിച്ച് മരിച്ച ക്ഷീരകര്‍ഷകരുടെ 
കുടുംബങ്ങള്‍ക്ക് മില്‍മ ധനസഹായം നല്‍കി.


കോഴിക്കോട്:  കോവിഡ് ബാധിച്ച് മരിച്ച ക്ഷീര കര്‍ഷകരുടെയും ക്ഷീര സംഘങ്ങളിലെ സ്ഥിരം ജീവനക്കാരുടെയും കുടുംബങ്ങള്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍  10,000 രൂപ വീതം ധനസഹായം നല്‍കി.  ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി  വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിച്ചു. 

 

കഷ്ടപ്പെടുന്ന ക്ഷീര കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്  മലബാര്‍ മേഖലാ യൂണിയന്‍ നല്‍കുന്ന ഈ ധനസഹായം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. 
 കോവിഡ് മാരിയിലും  ക്ഷീരമേഖല ശക്തമായി പിടിച്ചു നിന്നു. പാലുത്പ്പാദനത്തിലും ഏറെ മുന്നോട്ടു പോകാന്‍ നമുക്കായി. കേരളത്തില്‍ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള ശക്തമായ നടപടികളുമായി മില്‍മയും സര്‍ക്കാരും മുന്നോട്ടു പോകുകയാണ്. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്  പൊല്‍പ്പൊടി നിര്‍മാണ യൂണിറ്റ് ഒരു വര്‍ഷത്തിനകം  പൂര്‍ത്തിയാകും. കേരളമാണ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്നത്. എന്നാല്‍ ഗുണമേന്മയില്ലാത്ത പാല്‍ ധാരാളം കേരളത്തിലേക്ക് പുറമെ നിന്ന് വരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മില്‍മയുടെ പാല്‍ കൂടുതലായി ജനങ്ങളിലെത്തിക്കാനുള്ള ശ്രമമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ്, ക്ഷീര വിപണന ഫെഡറേഷന്‍ ഭരണ സമിതി അംഗങ്ങളായ പി.പി. നാരായണന്‍, പി. ശ്രീനിവാസന്‍,  അനിത പി.പി, മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതി അംഗം സനോജ്.എസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ശശികുമാര്‍.കെ എന്നിവര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി സ്വാഗതവും സീനിയര്‍ മാനെജര്‍ (പി&ഐ) ജെയിംസ് കെ.സി നന്ദിയും പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media