നിപ: സമ്പര്‍ക്കം കൂടുതല്‍ കുട്ടിയെ പ്രവേശിപ്പിച്ച
ആശുപത്രികളില്‍ നിന്ന്; പട്ടിക ഉയര്‍ന്നേക്കാം
എട്ടുപേര്‍ക്ക് രോഗലക്ഷണം
കോഴിക്കോട:് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സ്ഥലം എംഎല്‍എ പി.ടി.എ റഹീം. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നാണ് കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിരിക്കുന്നത്. പാഴൂര്‍ മേഖലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് പതിനെട്ട് പേര്‍ മാത്രമാണെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ 251 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നേരത്തെ ഇത് 188 ആയിരുന്നു. 251 പേരില്‍ 32 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍. കേരളത്തില്‍ നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് തമിഴ്നാട് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. പരിശോധന ശക്തമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കും.