മലപ്പുറം: മലപ്പുറം ചേളാരിയില്‍ അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ ബാലിക ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മലപ്പുറത്ത് നിന്നുള്ള പീഡന വിവരം പുറത്ത് വന്നത്. സംഭവത്തില്‍ പ്രതിയായ മധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി. ഉപദ്രവിച്ചയാളുടെ ഫോട്ടോ ബാലിക തിരിച്ചറിയുകയായിരുന്നു.
കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലികയ്ക്ക് ശീതള പാനീയം കൊടുത്ത് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടിയെ കൊണ്ടുപോയ ശേഷമായിരുന്നു പീഡനമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ വിശദമാക്കി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിക്കുമെന്നും
അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.