രാജ്യത്ത് വീണ്ടും ലോക് ഡൗണ്‍ വരുമെന്ന പ്രചാരണംഅടിസ്ഥാനരഹിതം: അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം
 



ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകള്‍ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. 

രാജ്യത്ത് എനര്‍ജി ലോക്ഡൗണ്‍ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് പാര്‍ലമെന്റില്‍ പശ്ചിമേഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി ഇരുസഭകളിലും നടത്തുമ്പോള്‍ ലോക് ഡൗണ്‍ കാലത്ത് എന്ന പോലെ രാജ്യം സംസ്ഥാനത്തും അതുപോലെ തന്നെ കേന്ദ്രത്തിന്റെയും അധികൃതര്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യണം. പ്രത്യേകിച്ച് യുദ്ധം ഏറെനാള്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാള്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

ഈ പറഞ്ഞത് മറ്റൊരു ലോക് ഡൗണിലേക്കാണോ കാര്യങ്ങള്‍ പോകുന്നത് എന്ന രീതിയിലാണ് പലരും വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം പൂര്‍ണമായി തള്ളിക്കൊണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രിയടക്കം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഒരു തരത്തിലും രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചന നിലവില്‍ കേന്ദ്രസര്‍ക്കാരിനില്ല. അവശ്യവസ്തുക്കളുടെ, അതുപോലെ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും എല്‍പിജിയുടെയും ലഭ്യത കേന്ദ്രസര്‍ക്കാര്‍ നിരന്തരം ഇടപെട്ട് ഉറപ്പു വരുത്തുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയോ മറ്റ് അഭ്യൂഹങ്ങളില്‍ വിശ്വസിക്കുകയോ ചെയ്യരുത്. നിലവില്‍ അത്തരത്തിലൊരു സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media