കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതേദഹം മുംബൈ വഴി കൊച്ചിയിലെത്തിക്കും
 


കോഴിക്കോട്: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെയും മൃതദേഹം വ്യാഴാഴ്ച വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ശ്രീനഗറിലേക്കുപോയ നോര്‍ക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്നത്. മുംബൈവഴി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൃതദേഹങ്ങള്‍ പിന്നീട് പാലക്കാട്ടേക്ക് കൊണ്ടുപോകും. പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തില്‍ കൊച്ചിയിലെത്തിക്കാനാണ് നീക്കം. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടവും എംമ്പാം നടപടികളും ബുധനാഴ്ചതന്നെ പൂര്‍ത്തിയായിരുന്നു.

ചിറ്റൂര്‍ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകന്‍ എസ്. സുധീഷ് (32), രാജേന്ദ്രന്റെ മകന്‍ ആര്‍. അനില്‍ (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ എസ്. വിഗ്‌നേഷ് (24), ഡ്രൈവര്‍ കശ്മീരിലെ സത്രീന കന്‍ഗന്‍ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി. റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media