പത്രപ്രവര്‍ത്തക പെന്‍ഷന്‍
വര്‍ധിപ്പിച്ചത് സ്വാഗതാര്‍ഹം
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ച് 11,000 രൂപയാക്കിയും പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷ്വറന്‍സിനുള്ള വിഹിതം 50 ലക്ഷം രൂപയായി ഉയര്‍ത്തിയുമുള്ള സര്‍ക്കാര്‍ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിനന്ദിച്ചു. ഈ നടപടിയിലൂടെ മാധ്യമ പ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക്, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ എന്നിവരെ യൂണിയന്‍ അഭിനന്ദിച്ചു. വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരുവന്തപുരംത്ത് താമസ സൗകര്യമുള്ള പസ്‌ക്ലബ്ബ് തുറക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹാണെന്ന് കെയുഡബ്ലുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.