കേരളത്തില്‍ വരുന്നു സ്വകാര്യ സര്‍വകലാശാലകള്‍;  അടുത്ത നിയമസഭാ സമ്മേളനത്തില്‍  ബില്ല് കൊണ്ടുവരാന്‍ നീക്കം  
 



കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവുമായി ബന്ധപ്പെട്ട കരട് ബില്ല് തയാറായി. സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണത്തില്‍ ആയിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. 'നയപരമായ മാറ്റമല്ല. സര്‍ക്കാരിന്റെ ഊന്നല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തന്നെയാണ്. ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് സര്‍വ്വകലാശാലകളായി പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിക്കുക' മന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം.

ബജറ്റുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമര്‍ശനത്തിലും മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. ബജറ്റ് രാഷ്ട്രീയമാക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബജറ്റില്‍ സര്‍ക്കാരിന്റെ നയസമീപനങ്ങള്‍ പ്രതിഫലിക്കുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. രാഷ്ട്രീയ നിലപാടുകളില്‍ നിന്നാണ് നയം മുന്നോട്ട് വയ്ക്കുക, കേന്ദ്രസര്‍ക്കാരിന്റെ നിസ്സഹകരണവും രാഷ്ട്രീയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media