സില്‍വര്‍ലൈന്‍; കല്ലിടലിന് ചെലവ് 1.33കോടി, 6744 കല്ലുകള്‍ സ്ഥാപിച്ചു
 


തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് (silver line project)വേണ്ടിയുള്ള കല്ലിടലിന് (stone laying)ചെലവായത് 1.33കോടി (1.33 crore)രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan).  19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും  നിയമസഭയില്‍ രോഖാമൂലം നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.  . പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  നിതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

കെ റെയില്‍ കോര്‍പറേഷന്‍ വഴി തിരുവനന്തപുരം കാസര്‍കോഡ് അര്‍ധ അതിവേഗ റെയില്‍പാതയുടെ സാധ്യത പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് റെയല്‍ വേ ബോര്‍ഡിന് സമര്‍പ്പിച്ചു. തുടര്‍ന്ന് റെയില്‍ മന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രീ ഇന്‍വെസ്റ്റ് ആക്‌സിവിറ്റീസ് ഉള്‍പ്പെടെ നടപടി തുടങ്ങുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ കത്തില്‍ നിക്ഷേപ പൂര്‍വ പ്രവര്‍ത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിന്റെ ഭാഗമായി സര്‍വേ,ഭൂമി ഏറ്റെടുക്കല്‍,ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത്. ഈ ജോലികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media