രാജ്ഭവന്റെയും ഗവര്‍ണറുടേയും സുരക്ഷക്ക് സിആര്‍പിഎഫ്; കേന്ദ്രം സംസ്ഥാനത്തിന് ഉത്തരവ് കൈമാറി
 


തിരുവനന്തപുരം : രാജ് ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറി. ഇസഡ് പ്ലസ് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി സിആര്‍പിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. ഇതോടെ രാജ് ഭവന്റെ സുരക്ഷയ്ക്ക് പൊലീസും- സിആര്‍പിഎസും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും.

നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പൊലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. രാജ് ഭവന്റെ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ, ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം നാളെ തീരുമാനമുണ്ടാകും. നാളെ യോഗം ചേരണമെന്നാവശ്യപ്പെട്ട് സിആര്‍പിഎഫ് ഡിഐജി രാജ് ഭവനും ഡിജിപിക്കും കത്ത് നല്‍കിയിരുന്നു. സെക്ര്യൂരിറ്റി ചുമതലയുള്ള ഐജിയും, ഗവര്‍ണറുടെ എഡിസിയും, സിആര്‍പിഎഫ് പ്രതിനിധിയും നാളെത്തെ സുരക്ഷ അവലോകന യോഗത്തില്‍ പങ്കെടുക്കും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media