കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് 
മാറ്റാന്‍ ആലോചന; എംടി രമേശ് പുതിയ അധ്യക്ഷന്‍


കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നത്. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എംടി രമേശിനെ പരിഗണിക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സമിതി യോഗം ചേര്‍ന്നു. സുരേന്ദ്രനെ ദേശീയ തലത്തില്‍ മറ്റെതെങ്കിലും ചുമതലകളിലേക്ക് മാറ്റുമെന്നാണ് സൂചന.


കെ സുരേന്ദ്രനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനമാറ്റ നടപടികള്‍. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളില്‍ നിയമപരമായി നടപടികള്‍ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്നതായിരുന്നു ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിര്‍ദേശം.

സംസ്ഥാന ബിജെപിയില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കെ സുരേന്ദ്രന്‍. അതേസമയം സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എതിര്‍വിഭാഗം. ഉപാധികളോടെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം പ്രതിഷേധമറിയിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് സുരേന്ദ്രന്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media