ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി; പടക്കം പൊട്ടിച്ച് ആരാധകരുടെ ആഘോഷം
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയിലില്‍ നിന്ന് മോചിതനായി. വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജയില്‍ പരിസരത്ത് രാവിലെ തന്നെ ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഷാറൂഖ് ഖാന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ വസതിയ്ക്കു മുന്നിലും തടിച്ചുകൂടി. മകനെ സ്വീകരിക്കാനായി ഷാറൂഖ് നേരിട്ട് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു.അറസ്റ്റിലായ ശേഷം ഇരുപത്തിയേഴു ദിവസമാണ് ആര്യന്‍ ജയിലില്‍ കഴിഞ്ഞത്. ബാന്‍ഡു മേളത്തോടെയും പടക്കം പൊട്ടിച്ചുമാണ് ആര്യന്റെ മോചനം ആഘോഷിച്ചത്
ഡ്രഗ്സ് ഓണ്‍ ക്രൂയിസ് കേസില്‍ വ്യാഴാഴ്ചയാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി കര്‍ശനമായ 14 ജാമ്യ വ്യവസ്ഥകള്‍ ചുമത്തിയിരിക്കുന്നത്. ആര്യന്‍ ഖാനെയും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും ആള്‍ ജാമ്യങ്ങളോടെയും ഒരു ലക്ഷം രൂപ വീതം വ്യക്തിഗത ബോണ്ടും സഹിതം വിട്ടയക്കണമെന്നാണ് അഞ്ച് പേജുള്ള ഉത്തരവില്‍ ഹൈക്കോടതി പറയുന്നത് . ആര്യനു വേണ്ടി നടി ജൂഹി ചൗളയാണ് ജാമ്യം നിന്നത്.