High Court asks Corporation Secretary to appear in Brahmapuram fire
 

ബ്രഹ്മപുരം തീപിടുത്തം; കോര്‍പറേഷന്‍ സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി; ഗ്യാസ് 
 


കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരാകണം. ഇന്നുച്ചയ്ക്ക് 1.45ന് ഹാജരാകണമെന്നാണ് നിര്‍ദേശം.കോര്‍പറേഷന്‍ സെക്രട്ടറിക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോടും ജില്ലാ കളക്ടറോടും കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് ചേംബറില്‍പ്പെട്ട അവസ്ഥയാണ് നിലവില്‍. സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ഓരോ ദിവസവും നിര്‍ണായകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 
ഖരമാലിന്യ സംസ്‌കരണ റിപ്പോര്‍ട്ട് ഉച്ചയ്ക്ക് മുന്‍പ് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഇ്ന്ന് പുക രൂക്ഷമാണ്. വൈറ്റില കുണ്ടന്നൂര്‍ ദേശീയ പാതയില്‍ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂര്‍, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലുമ പുക രൂക്ഷമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media