ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്ന സിനിമകളും അപകടകരം
 

 ലഹരി വിതരണക്കാരെ പിടികൂടാന്‍ പ്രത്യേക പദ്ധതിയെന്ന് എഡിജിപി


തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ പ്രത്യേക പദ്ധതി ഒരുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം. ഗുണ്ടാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ അപകടം ചെയ്യുന്നുവെന്ന് മനോജ് എബ്രഹാം അഭിപ്രായപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിനിമ പ്രവര്‍ത്തകരുടെ യോഗം വിളിക്കും. സാമൂഹിക പ്രതിബന്ധ ചലച്ചിത്രങ്ങളില്‍ വേണം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ അപകടകാരികളായ ഗെയിമുകളെ തടയിടുമെന്നും എഡിജിപി മനോജ് എബ്രഹാം  പറഞ്ഞു.

 കഴിഞ്ഞ രണ്ട് മാസം നടന്ന 63 കൊലപാതകങ്ങളില്‍ 50 എണ്ണവും വീടുകളിലും പരിസരങ്ങളിലും സുഹൃത്തുക്കളിലുമുണ്ടായ തര്‍ക്കമാണ്. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണ്. ലഹരിക്കെതിരെ വലിയ പ്രതിരോധം ആവശ്യമാണെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും എല്ലാം സഹകരിച്ച് മുന്നോട്ട് പോകുമെന്നും എഡിജിപി മനോജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു. കേരള പെലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍ തുടര്‍ച്ചയായി ഉണ്ടാകും. ചെറിയ വില്‍പ്പനക്കാരെ മാത്രമല്ല, വന്‍ വിതരണക്കാരെ പിടികൂടാനും പദ്ധതി തയ്യാറാക്കി. മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജന്‍സികളമായും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും എഡിജിപി  പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media