കോഴിക്കോട്:വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം എന്നീ കുറ്റങ്ങളാണ് മരിച്ച ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്കെതിരെ ചുമത്തിയത്. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണ ചുമതലേറ്റതിന് പിന്നാലെയാണ് നടപടി.
ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് പിന്നാലെയാണ് കുറ്റം ചുമത്തിയത്. ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഈ മാസം 13നാണ് ദര്‍ശന അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടിയത്. മരണത്തില്‍ വനിതാകമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.