മതിയായ രേഖകള്‍ ഇല്ലാതെ ബഹ്‌റൈനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയെ സമീപിച്ച് സഹായങ്ങള്‍ തേടാം: വി. മുരളീധരന്‍
മനാമ: മതിയായ രേഖകളില്ലാതെ ബഹറൈനില്‍ തങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ എംബസിയെ സന്ദര്‍ശിച്ച് രേഖകള്‍ ക്രമപ്പെടുത്താമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇങ്ങനെ എത്തുന്നവര്‍ക്ക് പ്രാദേശിക അധികൃതരുമായി സഹകരിച്ച് വേണ്ട സഹായങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കും. ഇന്ത്യന്‍ തൊഴിലാളികളും പ്രഫഷനലുകളും ബഹ്‌റൈനിലേക്ക് വരുന്ന നടപടികള്‍ സുഗമാമാക്കാന്‍ ഇരു സര്‍ക്കാരുകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ലോബര്‍ മാര്‍ക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി ഇ- പോര്‍ട്ടലും ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് പോര്‍ട്ടലും ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.