വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഓപ്പോ എ55


ഓപ്പോയുടെ എ സീരീസ് ലൈന്‍ അപ്പിലെ ഏറ്റവും പുതിയ ബജറ്റ് ഫോണാണ് ഓപ്പോ എ 55. നൂതനസവിശേഷതകളുള്ള ട്രെന്‍ഡിയും സ്‌റ്റൈലിഷുമായ സ്മാര്‍ട്‌ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ആകര്‍ഷകമാകുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത്. ബേസല്‍ - ലെസ്സ് എല്‍ സി ഡി ഡിസ്‌പ്ലേ, 5000 mAh ബാറ്ററി, 50 മെഗാപിക്‌സല് ട്രിപ്പിള്‍ ക്യാമറ എന്നിങ്ങിനെ ആരെയും ആകര്‍ഷിക്കുന്ന ഫീച്ചറുകളുമായാണ് ഓപ്പോ എ 55 എത്തുന്നത്. 64 GB, 128 GB സ്റ്റോറേജ് വേരിയന്റുകളില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാണ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ്  256 GB വരെ വര്‍ദ്ധിപ്പിക്കാനും സൗകര്യമുണ്ട്. 

ഏറ്റവും ട്രെന്‍ഡി ആയ ഡിസൈനില്‍ എത്തുന്ന ഓപ്പോ എ55 89 .2 ശതമാനം സ്‌ക്രീന് ടു ബോഡി അനുപാതത്തിലാണ് എത്തിയിട്ടുള്ളത്. 8.4 mm മാത്രം വീതിയുള്ള ഡിസൈന്‍ ആയതിനാല്‍ തന്നെ ഇതിന്റെ ഭാരം വെറും 193 ഗ്രാം ആണ്. ഏറ്റവും പുതിയ 16.55 cm പഞ്ച്-ഹോള് LCD ഡിസ്‌പ്ലേയും 60 ഹേര്ട്‌സ് റിഫ്രഷ് റേറ്റുമുള്ള ഓപ്പോ 55 ദിവസം മുഴുവന്‍ ഉപയോഗിച്ചാലും കണ്ണുകള്‍ക്ക് പ്രയാസം നേരിടാതിരിക്കുന്നതിനുള്ള ഓള്‍ ഡേ ഐ കെയര്‍ സംവിധാനത്തോടെയാണ് എത്തുന്നത്. റെയിന്‍ബോ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിങ്ങിനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്.

ദിവസം മുഴുവന്‍ ഉപയോഗം ഉറപ്പു നല്‍കുന്ന 5000 mAh ബാറ്ററി സൂപ്പര്‍ പവര്‍ സേവിങ് മോഡ്, ഒപ്ടിമൈസ്ഡ് നൈറ്റ് ചാര്‍ജിങ് എന്നീ സൗകര്യങ്ങളോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ബാറ്ററി ചാര്‍ജ് വേഗത്തിലാക്കാന്‍ 18w ഫാസ്റ്റ് ചാര്‍ജ് സൗകര്യവുമുണ്ട്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ഏറെ ആളുകളും ഇഷ്ടപ്പെടുന്ന ഒരു സൗകര്യമാണിത്.

ക്യാമറയുടെ കാര്യത്തിലും ഉപയോക്താക്കളുടെ താത്പര്യം മുന്നില്‍ കണ്ടാണ് ഓപ്പോ 55 ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന് ഭാഗത്തായി 50 മെഗാപിക്‌സല് F1.8 പ്രൈമറി സെന്‌സര്, F2.4 അപ്പര്ച്ചര് ഉള്ള 2 മെഗാപിക്‌സല് ബോകെ ക്യാമറ, F2.4 അപ്പര്ച്ചര് ഉള്ള 2 മെഗാപിക്‌സല് മാക്രോ ക്യാമറ എന്നിങ്ങിനെ മൂന്ന് ക്യാമറകളുടെ ബ്ലോക്ക് ആണുള്ളത്. പിക്‌സല്‍ ബിന്നിങ് ടെക്‌നോളജി ഉപയോഗിച്ച് 12.5 മെഗാപിക്‌സല്‍ ഫോട്ടോകള്‍ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്. പ്രോട്രെയ്റ്റ് ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഫ്രെയിമിലെ ചുറ്റുപാടുകളുടെ ഡെപ്ത് അനുസരിച്ച് കൂടുതല്‍ സ്വാഭാവികത ചിത്രങ്ങള്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന ആധുനിക സംവിധാനവും ഈ ഫോണില്‍ ലഭ്യമാണ്. രാത്രിയിലും വെളിച്ചം കുറവുള്ളപ്പോഴും  എടുക്കുന്ന ചിത്രങ്ങളും വ്യക്തമായി ലഭിക്കുവാന്‍ വേണ്ട സംവിധാനവും ഓപ്പോ എ 55 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കൂടാതെ 360° ഫില്‍ ലൈറ്റോടുകൂടിയ 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും  ഓപ്പോ എ 55ല്‍ ലഭ്യമാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച സെല്‍ഫി ചിത്രങ്ങള്‍ എടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതല്‍ സ്വാഭാവികത തോന്നുന്ന വിധത്തില്‍ സെല്‍ഫി ബ്യൂട്ടിഫിക്കേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യവും മുന്‍ വശത്തുള്ള ക്യാമറയില്‍ ലഭ്യമാണ്. 

ഇതോടൊപ്പം 15 തരത്തിലുള്ള ഫോട്ടോ  ഫില്‍റ്ററുകളും 10 ബില്‍റ്റ് ഇന്‍ വീഡിയോ ഫില്‍റ്ററുകളും ഓപ്പോ എ 55 ന്റെ ക്യാമറയില്‍ സജ്ജമാക്കിയിട്ടുണ്ട്.


പെര്‍ഫോമന്‍സിനെ കുറിച്ച് പറയുകയാണെങ്കില്‍, 64GB+4GB , 128GB+6GB എന്നിങ്ങിനെ രണ്ടു വേരിയന്റുകളാണ് ഓപ്പോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രണ്ടു സിം ഉപയോഗിക്കാവുന്നവയാണ് രണ്ടു മോഡലും. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ്  256 GB വരെ വര്‍ദ്ധിപ്പിക്കാനും സൗകര്യമുണ്ട്. 2.3GHz വരെ ക്ലോക്ക് ചെയ്ത ഒക്ടാ കോര് മീഡിയടെക് ഹീലിയോ G35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്.  ഫോണിന്റെ വശത്ത് സജ്ജീകരിച്ചിട്ടുള്ള ഫിംഗര്പ്രിന്റ് സെന്‌സറില്‍ അഞ്ച് ഫിംഗര്‍ പ്രിന്റുകള്‍ സേവ് ചെയ്യാനാകും. ഫെയ്‌സ് അണ്‌ലോക്കിനുള്ള പിന്തുണയുമുണ്ട്.


ആന്‌ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ColorOS 11 ല്‍ ആണ് ഫോണ് പ്രവര്ത്തിക്കുന്നത് എന്നതിനാല്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ തെല്ലും സംശയിക്കേണ്ടതില്ല. ഐഡില്‍ ടൈം ഒപ്റ്റിമൈസര്‍, സ്റ്റോറേജ് ഒപ്റ്റിമൈസര്‍, ഫ്‌ളക്‌സ് ഡ്രോപ്പ്, ഗൂഗിള്‍ ലെന്‍സിനൊപ്പമുള്ള ത്രീ ഫിംഗര്‍ ട്രാന്‍സ്ലേറ്റ് എന്നിവയ്‌ക്കൊപ്പം യു ഐ ഫസ്റ്റ് 3.0 എന്നിവയും ഈ ഫോണിന്റെ സവിശേഷതകളാണ്. ഫ്രെയിം റേറ്റ് സ്റ്റെബിലിറ്റി 6.9% ആയി ഉയരുന്നതിനൊപ്പം റെസ്‌പോണ്‍സ് റേറ്റ് അഞ്ച് ശതമാനം കണ്ടു വര്‍ദ്ധിക്കുമെന്നത് മികച്ച യൂസര്‍ എക്‌സ്പീരിയന്‍സ് സാധ്യമാക്കുന്നു.  

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനൊപ്പം കൈയ്യില്‍ ഒതുങ്ങുന്ന വിലയില്‍ ലഭ്യമാണ് എന്നതാണ് ഓപ്പോ എ 55 നെ കൂടുതല്‍ ജനകീയമാക്കുന്നത്. ഓപ്പോ 64GB+4GB ഒക്ടോബര്‍ 3 മുതല്‍ 15,490 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്. ഒക്ടോബര്‍ 11 മുതല്‍ ലഭ്യമാകുന്ന 128GB+6GB മോഡലിന് 17,490 രൂപയാണ് ആമസോണിലെ വില. പോക്കറ്റില്‍ ഒതുങ്ങുന്ന മികച്ച സ്റ്റോറേജ് ഉള്ള ഭാരം കുറഞ്ഞ എന്നാല്‍ മികച്ച ബാറ്ററിയും പ്രോസസറും ഉള്ള ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഫോണ്‍ ആണ് ഓപ്പോ എ 55.

Offers

ഓഫ്‌ലൈന്‍ ആയോ, ആമസോണ്‍ വഴിയോ ഈ-സ്റ്റോറിലോ ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വളരെ മികച്ച ഓഫറുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

ആമസോണില്‍ നിന്ന് HDFC Credit/Debit കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. EMIയില്‍ വാങ്ങുന്നവര്‍ക്കും ഈ ഓഫ്ഫര്‍ ലഭിക്കും. കൂടാതെ മൂന്ന് മാസത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും തികച്ചും സൗജന്യമായി ലഭിക്കും. പ്രൈം മെമ്പര്‍മാര്‍ക്ക് ആറു മാസത്തെ EMI സൗകര്യവും അത്രയും തന്നെ കാലാവധിയിലേക്ക് സൗജന്യമായി സ്‌ക്രീന്‍ റീപ്ലേസ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

ഓപ്പോ ഈ- സ്റ്റോറില്‍ നിന്ന് കോട്ടക്ക്, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക്  10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും മൂന്നു മാസം നോ കോസ്റ്റ് EMIയും ലഭിക്കും.  

റീടൈലേഴ്‌സില്‍ നിന്ന് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3000 രൂപ വരെ ക്യാഷ് ബാക്ക് സൗകര്യവും, മൂന്ന് മാസം വരെ EMIയും ലഭ്യമാണ്. എന്നാല്‍ തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യം. ബജാജ് ഫിന്‍സേര്‍വ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോട്ടക്ക്, ഐസിഐസിഐ ബാങ്ക് കസ്റ്റമര്‍ ഫിനാന്‍സ്, ഹോം ക്രെഡിറ്റ്, മഹീന്ദ്ര ഫിനാന്‍സ്, സെസ്റ്റ് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്കും ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ലഭ്യമാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media