ഇന്ന്  ഓഹരി വ്യപാരം  ആരംഭിച്ചത് കാര്യമായ നേട്ടമില്ലാതെ


വിപണി തുടക്ക  ദിവസത്തെ കുതിപ്പിനുശേഷം ചൊവാഴ്ച വ്യാപാരം ആരംഭിച്ചത് കാര്യമായ നേട്ടമില്ലാതെ. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തും പ്രതിഫലിച്ചത്.   സെൻസെക്‌സ് 16 പോയന്റ് നേട്ടത്തിൽ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയർന്ന് 15,754ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, എൻടിപിസി,   എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഐടിസി, മാരുതി, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ്  നേട്ടത്തിൽ. 

നഷ്ടത്തിൽ തുടങ്ങിയ ഓഹരികളിൽ ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ് ലെ, ആക്‌സിസ് ബാങ്ക്,  ഒഎൻജിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എസ്ബിഐ തുടങ്ങിയ കമ്പനികളാണ് . 

 ഇന്ന് നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽമുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ ഉയരത്തിലാണ്. എൻജിനിയേഴ്‌സ് ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി, മാക്‌സ് ഫിനാൻഷ്യൽ സർവീസ്, സുവെൻ ഫാർമ തുടങ്ങി 46 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media