കോവിഡ്, ഒമിക്രോൺ ഭീതിക്കിടെ ആശങ്ക പടർത്തി ഫ്ലൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.
കോവിഡ്, ഒമിക്രോൺ ഭീതിക്കിടെ ആശങ്ക പടർത്തി ഫ്ലൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുണ്ടാകുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ.
അതേസമയം, കോവിഡ് വരാൻ സാധ്യതയുള്ളവർക്കായി നാലാമത്തെ ഡോസ് വാക്സിന് ഇസ്രായേൽ അംഗീകാരം നൽകി. ഇത്തരത്തിൽ വാക്സിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി ഇസ്രയേൽ. ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ നാച്ച്മാൻ ആഷാണ് തീരുമാനം അറിയിച്ചത്. പ്രതിരോധശേഷി കുറവുള്ള ആളുകൾക്ക് ഡോസുകൾ ആദ്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഈ ആഴ്ച ആദ്യമാണ് ഇസ്രായേൽ നാലാമത്തെ ഡോസ് പരീക്ഷിക്കാൻ തുടങ്ങിയത്. ഓഗസ്റ്റിൽ ബൂസ്റ്റർ ഷോട്ട് എടുത്ത 150 മെഡിക്കൽ സ്റ്റാഫുകൾക്ക് ഈ ഡോസ് നൽകി. ഫൈസറിന്റെ വാക്സിൻ പുറത്തിറക്കിയ, ബൂസ്റ്റർ ഡോസുകൾ നൽകാൻ തുടങ്ങിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ.