ഹജ്ജ് തീര്‍ത്ഥാടനത്തിന് കരിപ്പൂരില്‍ നിന്ന് ഇത്തവണയും വിമാനമില്ല; മാര്‍ഗ്ഗരേഖ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
കരിപ്പൂര്‍: ഇത്തവണയും കരിപ്പൂരില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് വിമാനമില്ല. കൊച്ചിയില്‍ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം ഏര്‍പ്പെടിത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രങ്ങള്‍ ഇത്തവണ പുനഃസ്ഥാപിക്കില്ല. മലബാര്‍ മേഖലയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഹജ്ജിന് വേണ്ടി പോകന്‍ അപേക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഹജ്ജ് തീര്‍ത്ഥാടനത്തിന് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് ഉള്‍പ്പെടുത്തണമെന്ന ആവശ്യം എത്തിയിരുന്നു. എന്നാല്‍ ഈ ആവശ്യം പരിഗണിച്ചില്ല.
ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീര്‍ത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത് പൂര്‍ണ്ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനം നടക്കുക. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജിന് അനുമതി ഉണ്ടാകുകയുള്ളു.
കഴിഞ്ഞ തവണ 60,000 പേര്‍ മാത്രമാണ് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയത്. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് കഴിഞ്ഞ തവണ ഹജ്ജിന് അനുമതി നല്‍കിയിരുന്നത്. മിനായിലെ കല്ലേറ് കര്‍മ്മത്തിന് അണുവിമുക്തമാക്കിയ കല്ലുകളാണ് നല്‍ക്കിയിരുന്നത്. അകലം പാലിച്ചാണ് കല്ലുകളെറിയാന്‍ അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ തവണ ഹജ്ജിന്റെ സമയത്ത് കൊവിഡ് വലിയ രീതിയില്‍ പടര്‍ന്നു പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരുന്നു. വലിയ സുരക്ഷ മുന്‍ കരുതല്‍ ഒരുക്കിയാണ് ബലിപെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാലും വലിയ ശ്രദ്ധയോട് കൂടിയാണ് ഇത്തവണ ഹജ്ജിന് സൗദി സൗകര്യം ഒരുക്കുന്നത്. വിപുലമായ സജ്ജീകരണങ്ങളോടെയാണ് ഇത്തവണയും ഹജ്ജ് നടത്താനുള്ള നടപടികള്‍ നടക്കുന്നത്.