ഒരു കുപ്പി വെള്ളത്തിന് 14 ലക്ഷം രൂപ
നിത കുടിച്ചത് ഈ വെള്ളമാണോ
ഒരു കുപ്പി വെള്ളത്തിന്റെ വില 44 ലക്ഷം രൂപ. 2010ല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ കുപ്പിവെള്ളത്തിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ അക്വാ ഡി ക്രിസറ്റലോ ട്രിബയൂട്ടോ ഏ മോഡിഗ്ലിയാനി (എന്ന കുപ്പിവെള്ളം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍പേഴ്‌സണായ നിത അംബാനിയാണ് ഇത്തവണ ഈ കുപ്പിവെള്ളത്തെ ചര്‍ച്ചയ്ക്ക് കാരണമാക്കിയത്. 44 ലക്ഷം രൂപ വിലയുള്ള ഈ കുപ്പിവെള്ളമാണ് നിത അംബാനി ക്രിക്കറ്റ് മത്സരത്തിനിടെ കുടിക്കുന്നതെന്നായിരുന്നു കൃത്രിമമായി നിര്‍മ്മിച്ച ചിത്രം അവകാശപ്പെട്ടത്.
24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞാണ് ഈ ചില്ലുകുപ്പി നിര്‍മ്മിക്കുന്നത്. പ്രശസ്ത ബോട്ടില്‍ ഡിസൈനറായ ഫെര്‍ണാന്‍ഡോ ആള്‍ട്ടമിറാനോ ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ അമെഡിയോ ക്ലെമെന്റേ മോഡിഗ്ലിയാനിയുടെ ഓര്‍മ്മയിലാണ് ഈ കുപ്പി രൂപ കല്‍പന ചെയ്തത്. പ്ലാനെറ്റ് ഫൌണ്ടേഷന്‍ 2010ല്‍ നടത്തിയ ലേലത്തില്‍ 60000 യുഎസ് ഡോളറിനാണ് ഈ കുപ്പി വിറ്റുപോയത്. മെക്‌സിക്കോയില്‍ വച്ചായിരുന്നു ഈ ലേലം നടന്നത്. ഫിജിയിലേയും ഫ്രാന്‍സിലേയും അരുവികളില്‍ നിന്നുള്ള ജലമാണ് ഈ കുപ്പിയില്‍ നിറച്ചിരിക്കുന്നത്. 23 കാരറ്റ സ്വര്‍ണത്തിന്റെ 5 ഗ്രാമും ഈ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കുപ്പിവെള്ളത്തിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഐസ്ലാന്‍ഡിലെ അതിശുദ്ധജലവും ഈ കുപ്പിവെള്ളത്തിലടങ്ങിയിട്ടുണ്ട്.
ജലത്തിന്റെ ആല്‍ക്കലൈന്‍ സ്വഭാവം നിലനിര്‍ത്താനായാണ് സ്വര്‍ണം വെള്ളത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്. ലോകത്തിലെ മറ്റേത് വെള്ളം കുടിക്കുന്നതിനേക്കാള്‍ ഊര്‍ജ്ജം ഈ കുപ്പിവെള്ളത്തിന് നല്‍കാനാവുമെന്നാണ് അവകാശവാദം. എന്നാല്‍ നിത അംബാനി ഉപയോഗിച്ചത് 44 ലക്ഷം രൂപ വിലവരുന്ന ഈ കുപ്പിവെള്ളമല്ലെന്നും വ്യാപക പ്രചാരണം നേടിയ ചിത്രം വ്യാജമാണെന്നും ഇതിനോടകം തന്നെ അവരുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.