വമ്പൻ ഡാറ്റ ഓഫറുമായി VI
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ മികച്ച റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 2.67 രൂപയ്ക്ക് ഒരു ജിബി ഡാറ്റ പ്ലാനുമായാണ് കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റ് നെറ്റ് വര്‍ക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിയുടെ പുതിയ പ്ലാന്‍ ആകര്‍ഷകമാണ്. ഇതോടൊപ്പം ഡാറ്റ റോള്‍ ഓവര്‍. ബിംഗ് ഓള്‍ നൈറ്റ് എന്നിവയും പ്ലാനില്‍ ലഭ്യമാണ്.
വി പുറത്തിറക്കിയ മറ്റൊരു റീച്ചാര്‍ജ് പ്ലാനാണ് 801 രൂപയുടേത്. 84 ദിവസം കാലാവധിയുള്ള ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 3 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഓഫര്‍ കാലാവധി ദിവസം 252 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ 48 ജിബി ബോണസ് ഡാറ്റയായും ലഭിക്കും , ആകെ 300 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഡാറ്റ ഓഫറിന് പുറമെ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ വോയിസ് കോളിംഗ്, 100 എസ്എംഎസ് പ്രതിദിനം, ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ വി മൂവീസ് ആന്‍ഡ് ടിവിയിലേക്ക് സൗജന്യ ആക്‌സസ് ഇതിന്റെ കൂടെ അനുവദിക്കുന്നുണ്ട് .