ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഫെര്‍മിസ്-900 സ്റ്റാര്‍ലൈന്‍ ഡ്രോണുകള്‍. പാക്‌സ്താനുമായി ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദൃഷ്ടി -10 എന്ന പേരിലുള്ള ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കുക. അദാനി ഡിഫന്‍സ് സിസ്റ്റംസ് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളാണ് കൈമാറുക.
ദൃഷ്ടി -10 ഡ്രോണ്‍ എന്നറിയപ്പെടുന്ന ആദ്യത്തെ ഹെര്‍മിസ്-900 സ്റ്റാര്‍ലൈനര്‍ ഡ്രോണുകളില്‍ ആദ്യത്തേത്ത് മെയ് 18ന് ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കും. ഹൈദരാബാദില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യത്തിന് കൈമാറും. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലാകും ഡ്രോണ്‍ വിന്യസിക്കുക. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാനാകും. പാക് അതിര്‍ത്തി പ്രദേശങ്ങളിലൂടെ പറന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ദൃഷ്ടി -10 ഡ്രോനിനാകും.കഴിഞ്ഞ ജുവരിയില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് ആദ്യത്തെ ഹെര്‍മിസ് - 900 ലഭിച്ചിരുന്നു. രണ്ടാമത്തെ ഡ്രോണ്‍ കരസേനയ്ക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ ഡ്രോണ്‍ നാവികസേനയ്ക്കും നാലാമത്തേത് കരസേനയ്ക്കും നല്‍കാനായിരുന്നു തീരുമാനം. വിതരണം ചെയ്യുന്ന സംവിധാനങ്ങള്‍ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും 'മെയ്ക്ക് ഇന്‍ ഇന്ത്യ'ക്ക് കീഴിലായിരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ക്ക് കീഴിലാണ് ഡ്രോണുകള്‍ക്ക് ഇന്ത്യന്‍ സൈന്യം ഓര്‍ഡര്‍ നല്‍കിയത്.
ഇന്ത്യ - പാക് അതിര്‍ത്തിയില്‍ വിവര ശേഖരണത്തിന് പുതിയ സംവിധാനം നിര്‍ണായകമാകുമെന്നുറപ്പാണ്. ഫെര്‍മിസ് - 900 സ്റ്റാര്‍ലൈന്‍ ഡ്രോണുകള്‍ക്ക് 30 മണിക്കൂറിലധികം പറക്കാനാകും. 2,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുമാകും. ആളില്ലാ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, റഡാറിന്റെ പരിധിയില്‍ വരാത്ത തരത്തില്‍ താഴ്ന്നുള്ള വ്യോമ ഭീഷണി എന്നിവ അതിവേഗം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ദൃഷ്ടി -10 ഡ്രോണിനാകും.
ഇസ്രായേല്‍ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഒരു നൂതന ആളില്ലാ വിമാനമാണ് (യുഎവി) ഹെര്‍മിസ് - 900 സ്റ്റാര്‍ലൈനര്‍. ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്മ്യൂണിക്കേഷന്‍സ് റിലേ റോളുകള്‍ എന്നിവയ്ക്കായാണ് യുഎവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 15 മീറ്ററോളം ചിറകുകളുള്ള ഡ്രോണിന് 30,000 അടി ഉയരത്തില്‍ 36 മണിക്കൂര്‍ സഞ്ചരിക്കാനുമാകും. ഹെറോണ്‍ മാര്‍ക്ക് 1, മാര്‍ക്ക് 2 ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.