കെഎഎസിന് ഐഎഎസിനേക്കാള്‍ ശമ്പളം;
പ്രതിഷേധവുമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: കെഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് ഉദ്യോഗസ്ഥരെക്കാള്‍ ശമ്പളം കൂടുതല്‍. പ്രതിഷേധവുമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. മുഖ്യമന്ത്രിയോട് എതിര്‍പ്പറയിച്ച് ഐഎഎസ്, ഐപിഎസ് അസോസിയേഷനുകള്‍ രംഗത്തെത്തി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസ് (കെ.എ.എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും കഴിഞ്ഞ ദിവസമാണ് പുതുക്കി നിശ്ചയിച്ചത്. 81,800 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. കൂടാതെ അനുവദനീയമായ ഡി.എ, എച്ച്.ആര്‍.എ എന്നിവയും 10 ശതമാനം ഗ്രേഡ് പേയുമുണ്ടാകും.
മുന്‍ സര്‍വിസില്‍നിന്ന് കെ.എ.എസില്‍പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. ട്രെയിനിങ് പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍ സര്‍വിസില്‍നിന്ന് വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ ആ തിയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തേക്കേള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും.