ഇബീസ, കാപ്രി; പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ മോട്ടോറോള.
ലെനോവോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആണ് മോട്ടറോള. ബഡ്ജറ്റ്, മിഡ് റേഞ്ച് ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ മോട്ടോറോള പ്രാധാന്യം നല്‍കുന്നത് എങ്കിലും റേസര്‍ എന്ന ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ള 5ജി ഫോണും മോട്ടോറോളയുടെ ശ്രേണിയിലുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആയി മോട്ടോ ജി 5ജിയും മോട്ടോറോള വിപണിയിലെത്തിച്ചു. 2021-ലും മോട്ടോറോളയുടെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് പരമ്പര തുടരും എന്നാണ് റിപോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ തന്നെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ മോട്ടോറോളയ്ക്ക് പദ്ധതിയുണ്ട് എന്നാണ് ടെക്നോസ്‌പോര്‍ട്‌സ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയോ, കാപ്രി, ഇബീസ, ബഥേന, അഥീന എന്നിങ്ങനെ അര ഡസനിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ മോട്ടോറോളയുടെ പണിപ്പുരയിലുണ്ട് എന്നാണ് വിവരം. ഇതില്‍ നിന്നും ഇബീസ, കാപ്രി എന്നീ ഫോണുകളാണ് ഉടന്‍ ഇന്ത്യയില്‍ എത്താന്‍ തയ്യാറെടുക്കുന്നത്.
മോട്ടറോള ഇബീസ
റിപോര്‍ട്ടുകള്‍ അനുസരിച്ച് വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇബീസ. ഇതേ പേരില്‍ തന്നെ ഫോണ്‍ വിപണിയിലെത്തുമോ എന്ന് വ്യക്തമല്ല. XT-2137 എന്ന കോഡ് നാമമുള്ള ഇബീസയ്ക്ക് 720x1,600 പിക്‌സല്‍ ഡിസ്‌പ്ലെയുള്ള എച്ഡി പ്ലസ് ഡിസ്‌പ്ലേ ആയിരിക്കും. 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയ്ക്കുണ്ടാവും. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാവും മോട്ടറോള ഇബീസ വിപണിയിലെത്തുക. 5ജി-സപ്പോര്‍ട്ടുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 സീരീസ് SoC പ്രോസസ്സര്‍ ആയിരിക്കും മോട്ടറോള ഇബീസയ്ക്ക്. സ്റ്റോക്ക് ആന്‍ഡ്രോയിഡ് 11 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. 48-മെഗാപിക്‌സല്‍ പ്രധാന സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമെറായാവും മോട്ടറോള ഇബീസയ്ക്ക് എന്നാണ് വിവരം. 5-മെഗാപിക്‌സില്‍ മാക്രോ സെന്‍സര്‍, 2-മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയാവും മറ്റുള്ള സെന്‍സറുകള്‍.
ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയി കാപ്രി എന്നാണ് വിവരം. കാപ്രി, കാപ്രി പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകള്‍ ഈ ശ്രേണിയിലുണ്ടാവും എന്നാണ് വിവരം. XT2127 എന്ന കോഡ് നാമത്തില്‍ കാപ്രിയും XT2129 എന്ന കോഡ് നാമത്തില്‍ കാപ്രി പ്ലസും രെജിസ്‌ട്രേഷനായി സമര്‍പ്പിച്ചിട്ടുണ്ട്. 60Hz ഡിസ്‌പ്ലേ കാപ്രിയ്ക്കും 90Hz ഡിസ്‌പ്ലേ കാപ്രി പ്ലസ്സിനുമുണ്ടാകും എന്ന് രെജിസ്‌ട്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഡിസ്പ്ലേയുടെ വലിപ്പം ഇപ്പോള്‍ വ്യക്തമല്ല എങ്കിലും ഇരു ഫോണുകള്‍ക്കും എച്ഡി+ (720x1,600 പിക്‌സല്‍) ഡിസ്‌പ്ലേ ആയിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 460 SoC പ്രോസസ്സറും 3 ജിബി/ 4 ജിബി റാമുമായിരിക്കും ഫോണുകള്‍ക്ക്.
48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സില്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവ ചേര്‍ന്ന ക്വാഡ് കാമറ ആയിരിക്കും കാപ്രിക്ക്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സില്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവ ചേര്‍ന്ന കാപ്രിയേക്കാള്‍ മികച്ച കാമറ ആയിരിക്കും കാപ്രി പ്ലസ്സിന്. 4 ജിബി റാം + 64 ജിബി മെമ്മറി, 6 ജിബി റാം + 128 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ കാപ്രി പ്ലസ് വിപണിയിലെത്തും.