കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയർന്നു
കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയർന്നു . പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. മൂന്നു ദിവസം കൊണ്ട് പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കൂടി.
ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 47,314 രൂപ വില കുറിക്കുന്നു (0.58 ശതമാനം നേട്ടം). വെള്ളിയില്‍ കാര്യമായ ഉണര്‍വുണ്ട്. കിലോയ്ക്ക് 70,297 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (1.51 ശതമാനം നേട്ടം).
ലോക സ്വർണ മാർക്കറ്റിൽ ഔണ്‍സിന് 1,787.50 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണ വ്യാപാരം ശനിയാഴ്ച്ച പുരോഗമിക്കുന്നത് (0.61 ശതമാനം നേട്ടം). രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളിയും നേട്ടത്തിലാണ് മുന്നേറുന്നത്. ഔണ്‍സിന് 26.59 ഡോളര്‍ കുറിച്ച് വെള്ളിയും ചുവടുവെയ്ക്കുന്നു (1.90 ശതമാനം നേട്ടം). പ്ലാറ്റിനം വില 0.2 ശതമാനം ഉയര്‍ന്ന് 1,085.04 ഡോളറിലെത്തി. പലേഡിയം വില 0.6 ശതമാനം കുറഞ്ഞ് 2,779.85 ഡോളറും രേഖപ്പെടുത്തുന്നു.