ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് .
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ആദ്യമായി 600 ബില്ല്യൺ യുഎസ് ഡോളർ മറികടന്നു.ജൂൺ 4ന് അവസനിച്ച ആഴചയിൽ കരുതൽ ശേഖരം 605 ബില്യൺ ഡോളറാണ്. ഇതോടെ കരുതൽ ശേഖരത്തിൽ ലോകത്തിൽ നാലാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഒപ്പമെത്തി ഇന്ത്യ. ഇന്ത്യയുടെ കരുതൽ ശേഖരം 605.008 ബില്യൺ ഡോളറും റഷ്യയുടേത് 605.2 ബില്യൺ ഡോളറുമാണ്.
ഒരു വർഷത്തിനുള്ളിലാണ് ഇന്ത്യയുടെ കരുതൽ ധനത്തിൽ 100 ബില്യൺ ഡോളർ വളർച്ച ഉണ്ടായത്. 2021 മെയ് 28 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 5.271 ബില്യൺ ഡോളർ വർദ്ധിച്ച് 598.165 ബില്യൺ ഡോളറായിരുന്നു. വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസം വിദേശ കരുതലിനെ സ്വാധീനിക്കാറുണ്ട്. അതേസമയം സ്വർണ്ണ ശേഖരം 502 ദശലക്ഷം ഡോളർ കുറഞ്ഞ് 37.604 ബില്യൺ ഡോളറായി.16 മാസത്തെ ഇറക്കുമതി ആവശ്യത്തിന് തുല്യമായ തുകയാണിത്. അന്താരാഷ്ട്ര നാണയ നിധിയുമായുളള (ഐഎംഎഫ്) സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റുകള്‍ (എസ്‌ഡിആർ) ഒരു മില്യൺ യുഎസ് ഡോളർ കുറഞ്ഞ് 1.513 ബില്യൺ ഡോളറായി. വിദേശ കറൻസി ആസ്തികൾ (എഫ്‌സിഎ), സ്വർണ്ണ കരുതൽ, സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റുകള്‍ (എസ്‌ഡിആർ), അന്താരാഷ്ട്ര നാണയ നിധിയില്‍ രാജ്യത്തിന്റെ കരുതൽ സ്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയുടെ കരുതല്‍ വിദേശ നാണ്യം.