ഗോവ ആര്‍ച്ച് ബിഷപ്പ് ഗവര്‍ണര്‍
ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചു
ഡോണ പോള ( ഗോവ): ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപി നേരി ഫെറോ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെയാണ് ബിഷപ്പ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയത്.
മിസോറം ഗവര്‍ണറായിരിക്കെ യാക്കോബായ സഭയുമായി ശ്രീധരന്‍പിള്ള ചര്‍ച്ച നടത്തിയിരുന്നു. അര്‍ഹതപ്പെട്ട ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കേളത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ക്രിസ്ത്യന്‍ സഭാധ്യക്ഷന്‍മാര്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രിസ്തീയ സഭാ മേലധ്യക്ഷന്‍മാര്‍ക്ക് ചര്‍ച്ച നടത്താന്‍ ശ്രീധരന്‍പിള്ള മുന്‍കൈയ്യെടുത്ത് അവസരവും ഒരുക്കിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഗോവ ആര്‍ച്ച് ബിഷപ്പ് ഗവര്‍ണറെ സന്ദര്‍ശിച്ചത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.