ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്. ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ 16 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തെ മറികടന്നാണ് ബൈജൂസ് 16.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പായത്.
മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കമ്പനി 16.5 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയര്‍ന്നതായി റിപ്പോര്‍ട്ട്. യുബിഎസ്, സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്‌സ്റ്റോണ്‍, അബുദാബി സ്റ്റേറ്റ് ഫണ്ട് എഡിക്യു, ഫീനിക്‌സ് റൈസിംഗ്, വീഡിയോ കോണ്‍ഫറന്‍സ് സ്ഥാപനമായ സൂമിന്റെ സ്ഥാപകന്‍ എറിക് യുവാന്‍ എന്നിവരില്‍ നിന്ന് ബൈജു 350 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി റെഗുലേറ്ററി ഫയലിംഗുകള്‍ അറിയിച്ചതായാണ് ദേശീയ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ 16 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തെ മറികടന്നാണ് ഓണ്‍ലൈന്‍ പഠന സ്ഥാപനമായ ബൈജൂസ് നിലവിലെ ഫണ്ടിംഗ് റൗണ്ടില്‍ 16.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പായത്. കഴിഞ്ഞ 18 മാസത്തിനിടെ ബൈജൂസ് 1.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് കണക്കുകള്‍. ഇത് മുമ്പത്തെ മൊത്തം ഫണ്ടിംഗിനേക്കാള്‍ പലമടങ്ങ് കൂടുതലാണ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച കോവിഡ് പ്രതിസന്ധികാലഘട്ടത്തില്‍ വളര്‍ന്നതാണ് കമ്പനിക്ക് ഗുണകരമായത്.
കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കായി ബൈജൂസ് ഈ ഫണ്ട് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോഡിംഗ് സ്ഥാപനങ്ങളായ വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍, ഓഫ്ലൈന്‍ ടെസ്റ്റ് തയ്യാറാക്കല്‍ സ്ഥാപനങ്ങളായ ആകാശ്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡ്അപ്പ് എന്നിവ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബൈജൂസ് ഏറ്റെടുത്തിരുന്നു.