ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് സൈന്യം പരിശീലനം നല്‍കിയെന്ന് കശ്മീരില്‍ പിടിയിലായ ഭീകരന്‍
ശ്രീനഗര്‍: ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തി ലഷ്‌കര്‍ ഭീകരന്‍ . കഴിഞ്ഞ ദിവസം ഉറിയില്‍ നിന്ന് പിടിയിലായ 19 വയസ്സുകാരനായ പാക് ഭീകരന്റേതാണ് വെളിപ്പെടുത്തല്‍. ഭീകരസംഘടനയില്‍ ചേരാന്‍ പണം ലഭിച്ചതായും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മുകാശ്മീരിലെ ഉറിയിലുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമങ്ങളെ പരാജയപ്പെടുത്തിയ സൈന്യത്തിന് കഴിഞ്ഞ ദിവസം ഒരു ഭീകരനെ ജീവനോടെ പിടികൂടാനായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ അലി ബാബര്‍ പാത്രയെന്ന 19 വയസ്സുകാരനായ ഭീകരനെയായിരുന്നു സൈന്യം പിടികൂടിയത്. തനിക്ക് ലഭിച്ച പരിശീലത്തെ കുറിച്ചും പാക് സൈന്യത്തിന്റെ സഹായത്തെ കുറിച്ചും അലി ബാബര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേരാന്‍ അന്‍പതിനായിരത്തോളം രൂപ തനിക്ക് ലഭിച്ചു. ആറ് പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യം വളഞ്ഞതോടെ നാല് പേര്‍ പിന്തിരിഞ്ഞോടി. ഒപ്പമുണ്ടായിരുന്ന അനസ് എന്ന ഭീകരനെ സൈന്യം വധിച്ചതോടെയാണ് കീഴടങ്ങിയതെന്നും അലി ബാബര്‍ പറഞ്ഞു. പിതാവ് മരിച്ചതിന് പിന്നാലെയാണ് ഭീകര സംഘടനയില്‍ ചേര്‍ന്നതെന്നും അലി ബാബര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പാകിസ്ഥാനിലുള്ള അമ്മയുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും അലി ബാബര്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ട്. ഒമ്പത് ദിവസത്തിനിടെ മൂന്ന് നുഴഞ്ഞ കയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. എഴ് ദിവസത്തിനിടെ ഏഴ് ഭീകരരെ സൈന്യം വധിച്ചു.