മൂന്ന് വര്‍ഷത്തിനിടെ ഇസ്രയേലില്‍ ആദ്യ ബജറ്റ് പാസാക്കി ബെന്നറ്റ് സര്‍ക്കാര്‍


ഇസ്രയേലില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യത്തെ ബജറ്റ് പാസാക്കി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍. നവംബര്‍ 14 ആയിരുന്നു ബജറ്റ് അവതരണത്തിനായി സര്‍ക്കാരിന് അനുവദിച്ചിരുന്ന അവസാന തീയതി.
194 ബില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് 2021 വര്‍ഷത്തേക്കായി അവതരിപ്പിച്ചത്. നവംബര്‍ 14ന് മുന്‍പ് ബജറ്റ് അവതരിപ്പിച്ചിരുന്നില്ലെങ്കിന്‍ ബെന്നറ്റ് സര്‍ക്കാര്‍ സ്ഥാനമൊഴിയുകയും രാജ്യം മറ്റൊരു തെരഞ്ഞടുപ്പ് നേരിടേണ്ടിയും വന്നേനെ.

 
59ന് എതിരെ 61 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബെന്നറ്റിന്റെ സഖ്യസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് പാസായത്.
''വര്‍ഷങ്ങള്‍ നീണ്ട പ്രശ്നങ്ങള്‍ക്കൊടുവില്‍ നമ്മള്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. ഡെല്‍റ്റ വകഭേദത്തെ നമ്മള്‍ മറികടന്നു. ഇപ്പോള്‍ ഇസ്രയേലിന് വേണ്ടി ബജറ്റും പാസാക്കി. ദൈവത്തിന് നന്ദി,'' എന്നായിരുന്നു ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ട്വിറ്ററില്‍ കുറിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media