മിനികഫേ തുടങ്ങാം; 60 ശതമാനം മൂലധന സബ്‌സിഡിയോടുകൂടി വായ്പ ലഭിക്കും


തിരുവനന്തപും:  സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സബ്‌സിഡിയോടുകൂടിയ വായ്പ. കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ അഥവാ സമുന്നതി ആണ് വായ്പ ലഭ്യമാക്കുന്നത്. സമുന്നതിയുടെ സംരംഭകത്വ വികസന പദ്ധതിയനുസരിച്ചുള്ളതാണ് വായ്പ. പദ്ധതിപ്രകാരം മിനികെഫേ, കന്നുകുട്ടി പരിപാലനം, കോഴി-ആടു വളര്‍ത്തല്‍ തുടങ്ങിയ ഫാമിങ് പ്രോജക്ടുകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരായിരിക്കണം. ഫാമിങ് പ്രോജക്ടുകള്‍ക്ക് 30 ശതമാനമാണ് സബ്‌സിഡി

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വ്യക്തിഗത വായ്പകളും നാലോ അഞ്ചോ പേര്‍ ചേര്‍ന്ന സംഘവായ്പകളും പദ്ധതിപ്രകാരം അനുവദിക്കുന്നതായിരിക്കും. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് മുഖേനയാണ് വായ്പ അനുവദിക്കുന്നത്.

വായ്പ തുകയും തിരിച്ചടവ് കാലാവധിയും ബാങ്ക് നിശ്ചയിക്കും. ബാങ്ക് നിരക്ക് അനുസരിച്ചാണ് വായ്പ പലിശ നിരക്ക്. ഫാമിങ് പ്രോജക്ടുകള്‍ക്ക് വായ്പ തുകയുടെ 30 ശതമാനം അല്ലെങ്കില്‍ പരമാവധി 1,20,000 രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കും.

തൂശനില എന്ന പേരില്‍ അവതരിപ്പിച്ച മിനികെഫേ പ്രോജക്ടിന് നഗരത്തിലുള്ളവര്‍ക്ക് വായ്പ തുകയുടെ 60 ശതമാനം / പരമാവധി 2 ലക്ഷം അല്ലെങ്കില്‍ 50 ശതമാനം / 1,50,000 രൂപ വരെയും സബ്‌സിഡിയായി ലഭിക്കും. രണ്ടു ഗഡുക്കളായാണ് വായ്പ അനുവദിക്കുക. പദ്ധതിപ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സംരംഭം ആരംഭിച്ചുവെന്ന് ബാങ്ക് ശുപാര്‍ശ ചെയ്യുന്ന മുറയ്ക്കാണ് ആദ്യഗഡുവായി വായ്പ തുകയുടെ 50 ശതമാനം ലഭിക്കുക. അപേക്ഷകര്‍ സമുന്നതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.samunnathi.com) ഡാറ്റാബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷഫോമിനൊപ്പം വായ്പയ്ക്കുള്ള ധനലക്ഷ്മി ബാങ്കിന്റെ അപേക്ഷയും അനുബന്ധ രേഖകളും ചേര്‍ത്ത് തൊട്ടടുത്ത ധനലക്ഷ്മി ബാങ്കിന്റെ ശാഖകളില്‍ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷയുടെ ശരിപകര്‍പ്പ് തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം.ഈ മാസം പത്താം തീയതിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. 'മാനേജിങ് ഡയറക്ടര്‍, L2 കുലീന, ജവഹര്‍ നഗര്‍, കവടിയാര്‍ പിഒ, തിരുവനന്തപുരം-3' എന്ന വിലാസത്തില്‍ ആണ് അപേക്ഷകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2311215 ഈ നമ്പറില്‍ ബന്ധപ്പെടാം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media