ഒമാനില്‍ പൊതു വരുമാനം വര്‍ധിച്ചു
മസ്‌ക്കറ്റ്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഓമാനിലെ പൊതു വരുമാനം ഈ വര്‍ഷം വര്‍ധിച്ചു. 0.5ശതമാനമാണ് വര്‍ധന. ധനമന്ത്രാലത്തിന്റെ പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണവിലയിലുണ്ടായ വര്‍ധനയാണ് വരുമാന നേട്ടത്തിന് കാരണമായത്. 2020ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് എണ്ണ വരുമാനത്തില്‍ 3.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഏകീകരണം തുടരുന്നതിനിടെ പൊതു ചിലവ് കുറയുന്നുമുണ്ട്.
2021 ജൂലൈ അവസാനത്തോടെ മൊത്തം ചെലവ് 6.420.1 ദശലക്ഷമാണ്. 2020ലെ അതേ കാലയളവിനെ അപേക്ഷിച്ച് 4.7 ശതമാനം കുറവാണിത്. കഴിഞ്ഞ മാസം ചെറുകിട ഇടത്തരം സംരഭങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി സാമ്പത്തിക മന്ത്രാലയം സാമ്പത്തിക ഉത്തേജക സംരഭം ആരംഭിച്ചിരുന്നു. ചെറുകിട, ഇടത്തരം സംരഭങ്ങളുടെ അതിജീവനം ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച ഈ പദ്ധതി സാമ്പത്തിക മേഖലയ്ക്ക് കരുത്തായി. ഭീവിയില്‍ കൂടുതല്‍ നേട്ടവും പ്രതീക്ഷിക്കുന്നു.