മെറിറ്റില്‍ സീറ്റുണ്ടായിട്ടും രക്ഷയില്ല ബിരുദ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍ 

കോഴിക്കോട്:  ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്  അനിശ്ചിതത്വം. മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ  കീഴിലെ സാശ്രയകോളജുകള്‍ ഉള്‍പ്പെടെയുള്ള നിരവധി കേളജുകളില്‍  പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അഡ്മിഷന്‍ ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുമ്പോഴാണ് ഈ അവസ്ഥ.

 ഉപരിപഠനത്തിനായി ഇതര സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ തേടാനുള്ള നെട്ടോട്ടത്തിലാണ്  വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സ്വന്തം സംസ്ഥാനത്ത്  വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചതും അവര്‍ക്ക് അര്‍ഹതയുള്ളതുമായ നൂറു കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഈ ദുരവസ്ഥ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വയനാട് ഉള്‍പ്പെടെയുള്ള സാശ്രയ കോളജുകളില്‍ നൂറു കണക്കിന് മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 

 സെപ്തംബര്‍ 29ന് മൂന്നാം അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കുകയും ചെയ്തു. കാലിക്കറ്റ്  യൂണിവേഴ്‌സിറ്റി ഡയറക്ടറേറ്റ് ഓഫ് അഡ്മിഷനില്‍ നിന്ന് ഇനി ഒരു അലോട്ട്‌മെന്റ് ഇല്ല എന്നാണ് കോളജുകളിലെ നോഡല്‍ ഓഫീസര്‍മാരെ അറിയിച്ചത്. 

അപേക്ഷ സമര്‍പ്പിക്കുന്നതിലെ സുതാര്യതയില്ലായ്മയും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഒന്നാമത്തെ അലോട്ട്‌മെന്റ് മുതല്‍  ഓരോ അലോട്ട്‌മെന്റ് കഴിയുമ്പോഴും  പോര്‍ട്ടലിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഇതിലെ ബുദ്ധിമുട്ട് കാരണവും യഥാസമയം അറിയിപ്പ് കിട്ടാതിരുന്നതിനാലും പല കുട്ടികള്‍ക്കും സിസ്റ്റം പുന്തുടരാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷവും ഇതോ സാഹചര്യം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അഡ്മിഷന്‍ പൂര്‍ത്തായി സീറ്റ് ലഭിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ കാത്തു നില്‍ക്കെ   പല കോളജുകളും മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു.  ഇത്തവണയും ഇതേ അവസ്ഥയാണ്. നാട്ടില്‍ മതിയായ മെറിറ്റ് സീറ്റുണ്ടായിട്ടും ഭാരിച്ച ഫീസും താമസച്ചിലവും വഹിച്ച് മറുനാട്ടിലേക്ക് പഠനത്തിനായി കുടിയേറേണ്ട അവസ്ഥയിലാണ് മലബാറിലെ വിദ്യാര്‍ത്ഥികള്‍.

മെറിറ്റില്‍ സീറ്റുണ്ടായിട്ടും രക്ഷയില്ല
ബിരുദ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍ 

Recent Updates

IIIISI

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media