തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം നൽകി. ബോബി ചെമ്മണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബോചെയുടെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദാണ് തുക കൈമാറിയത്. തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് കേണൽ പി. ആർ. എം. രവി, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി. ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോബി ചെമ്മണൂർ ഇന്റർ നാഷണൽ ഗ്രൂപ്പ് പി.ആർ.ഒ. ജോജി എം.ജെ. സ്വാഗതവും, ജെനീഷ് ഓസ്‌കാർ നന്ദിയും പറഞ്ഞു.