ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ദില്ലിയില്‍ രൂക്ഷമായ സമരം. എഎപി, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ സമര രംഗത്ത് സജീവമായി രംഗത്തെത്തി. ജന്തര്‍ മന്ദിര്‍ പരിസരത്താണ് സമരം നടക്കുന്നത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, എംപി എഎ റഹീം, ജെയ്ക്ക് സി തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് എത്തുകയാണ്. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരും സമര രംഗത്ത് സജീവമാണ്. ഇതിനകം പത്തോളം ബസുകളിലായാണ് നേതാക്കരെ അറസ്റ്റ് ചെയത് നീക്കിയത്. നൂറുകണത്തിന് മലയാളികളും എത്തിയിട്ടുണ്ട്. വനിതകളെയടക്കം അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ പരമാവധി ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം. അസാധാരണമായ സാഹചര്യമാണ് ദില്ലിയില്‍ നിലനില്‍ക്കുന്നത്. ജന്തര്‍മന്തറില്‍ കടക്കാന്‍ സമരക്കാരെ പൊലീസ് അനുവദിക്കില്ല. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരും സമരത്തിനെത്തിയിട്ടുണ്ട്. സിജെപി സമരം മുംബൈയില്‍ നടക്കും.