ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍  പ്രവര്‍ത്തനമാരംഭിച്ചു
 



കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഉത്തര കേരളത്തിലെ ആദ്യ   ലിംഫെഡിമ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എം.ഡിയും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുണ്‍ ഖന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷമോ റേഡിയേഷന്‍ മൂലമോ മറ്റു അണുബാധകള്‍ കൊണ്ടോ ശരീരത്തിലെ ലിംഫ് നാളികള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കാരണം കൈകാലുകളില്‍ വലിയ രീതിയില്‍ നീരുവീക്കം രൂപപ്പെടുന്ന അവസ്ഥയാണ് ലിംഫെഡിമ. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഈ അവസ്ഥയ്ക്ക്  നൂതന ചികിത്സ ലഭ്യമാക്കുക എന്നതാണ് പുതിയ ക്ലിനിക്കിന്റെ ലക്ഷ്യം. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ക്ലിനിക്കില്‍ അത്യാധുനിക മൈക്രോ സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള വിപുലമായ ചികിത്സാ സംവിധാനങ്ങളാണുള്ളത്. ഇതിന്റെ ഭാഗമായി ലിംഫ് നാളികള്‍ കൃത്യമായി കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഐ.സി.ജി ഫ്‌ലൂറസെന്റ് ഡൈ സാങ്കേതികവിദ്യയും,  കാള്‍ സെയ്‌സ് ടിവാറ്റോ 700 മൈക്രോ സ്‌കോപ്പും മലബാര്‍ മേഘലയില്‍ ആദ്യമായി ആശുപത്രിയില്‍ ആരംഭിച്ച ക്ലിനിക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മേഘലയില്‍ മറ്റെങ്ങും നിലവിലില്ലാത്ത ഇത്തരം അത്യാധുനിക സംവിധാനങ്ങള്‍ രോഗികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും കൃത്യതയാര്‍ന്നതുമായ ചികിത്സയും ഉറപ്പുനല്‍കുന്നു. നീരുവീക്കം കുറച്ച് രോഗികള്‍ക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും മികച്ച ജീവിതനിലവാരം ഉറപ്പാക്കാനും ഈ വിദഗ്ധ ചികിത്സയിലൂടെ സാധിക്കും.

രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ളതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിന്റെ എക്കാലത്തെയും ലക്ഷ്യമെന്നും, വര്‍ഷങ്ങളായി ലിംഫെഡിമ മൂലം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക് പുതിയ ക്ലിനിക്ക് വലിയൊരു ആശ്വാസമാകുമെന്നും ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എം.ഡി വരുണ്‍ ഖന്ന പറഞ്ഞു. 

രോഗബാധിതരുടെ ദൈനംദിന ജീവിതത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ് ലിംഫെഡിമ.   ശസ്ത്രക്രിയകളിലൂടെയും കൃത്യമായ തുടര്‍ചികിത്സയിലൂടെയും ഈ അമിതമായ നീരുവീക്കം ഫലപ്രദമായി കുറയ്ക്കാനും നിയന്ത്രിക്കാനും ഇന്ന് സാധിക്കും. രോഗികളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തില്‍ മടങ്ങാന്‍ സഹായിക്കുന്ന സമഗ്രമായ പരിചരണമാണ് ഈ പ്രത്യേക ക്ലിനിക്കിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത് എന്ന് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സെബിന്‍ വി. തോമസ് പറഞ്ഞു.

ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ ഡോ. പി.എം. ഹംസ, ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ഇന്ത്യ ക്ലസ്റ്റര്‍ സി.ഇ.ഒ എസ്. രമേഷ് കുമാര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സൂരജ് കെ.എം,  സി.ഒ.ഒ ഡോ.ഗോപിനാഥ് മാമ്പള്ളിക്കളം,    സിഎംസ്സും പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവിയും ക്വാളിറ്റി അഷ്വറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി.എം.എസും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. നൗഫല്‍ ബഷീര്‍ എം.സി.സി,  പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സെബിന്‍ വി തോമസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സാജു നാരായണന്‍, കണ്‍സള്‍ട്ടന്റുമാരായ ഡോ. നിഷാദ് കേരകഡ,ഡോ. കാര്‍ത്തിക് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media