മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

മുക്കം ടയേഴ്‌സ് ബിസിനസ് ശൃംഖല വിപുലീകരിക്കുന്നു


കോഴിക്കോട്:  മുക്കം ടയേഴ്‌സ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി.  കേരളത്തിലെ തെക്കന്‍ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിലും വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടലിലും  ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകാനാണ് തുക നല്‍കിയത്. തിരുവനന്തപുരത്തു വച്ച് മുക്കം  ടയേഴ്‌സ് സിഎംഡി ഒ.എ. കുര്യാക്കോസും ഡയറക്ടര്‍ ഐവിന്‍ കുര്യാക്കോസും ചേര്‍ന്ന് തുക മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. കൃഷി വകുപ്പു മന്ത്രി ചി. സിദ്ധിഖും സന്നിഹിതനായിരുന്നു. 

 ചിട്ടയായ പ്രവര്‍ത്തനംകൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ കയറിയ കഥയാണ് മുക്കം ടയേഴ്‌സിന്റേത്. ഇന്ത്യയിലേയും വിദേശത്തേയും ടയര്‍ കമ്പനികളുടേയും  അലോയ് വീല്‍ കമ്പനികളുടേയും ഡീലറാണ് മുക്കം ടയേഴ്‌സ്. വീല്‍ അലൈന്‍മെന്റ് വര്‍ക്കും എ.സി. ടെക്‌നിക്കല്‍ വര്‍ക്കും മുക്കം ടയേഴ്‌സ് ചെയ്തുവരുന്നു. റോഡ് ഫോഴ്‌സ് വീല്‍ അലൈന്‍മെന്റ് കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നത് മുക്കം ടയേഴ്‌സാണ്. 

1993ല്‍ ഒ.എ. കുര്യാക്കോസും ഭാര്യ ജയ കുര്യാക്കോസും ചേര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഇന്ന് വടക്കന്‍ കേരളത്തില്‍ എട്ട് ബ്രാഞ്ചുകളുണ്ട് മുക്കം ടയേഴ്‌സിന്. ഏറ്റവും ഒടുവില്‍ ആരംഭിച്ച ബ്രാഞ്ച് കോഴിക്കോട് ജില്ലയിലെ വാവാടാണ്.  മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഓഗസ്റ്റ് മാസത്തിലും പെരിന്തല്‍മണ്ണ, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ 2026 അവസാനത്തോടെയും ബ്രാഞ്ചുകള്‍ തുറക്കും.  2027 അവസാനത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും മുക്കം ടയേഴ്്‌സിന്റെ സാനിധ്യമുറപ്പിക്കാനും 2028ല്‍ കേരളത്തിനു പുറത്തേക്ക് ശൃംഖല വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മുക്കം ടയേഴ്‌സ് സിഎംഡി ഒ.എ. കുര്യാക്കോസ്  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞു. കണ്ണട വ്യാപാര രംഗത്തേക്കും മുക്കം ടയേഴ്‌സ്  കടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മുക്കം ടയേഴ്‌സിന്റെ എല്ലാ  ബാഞ്ചുകളിലും ഒപ്റ്റിക്കല്‍ ഷോറൂമുകളും വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. 

 കമ്പനിയുടെ പ്രമോഷന്റെ ഭാഗമായി  ടയറുകള്‍ക്കും  അലോയ് വീലുകള്‍ക്കും 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും വീല്‍ അലൈന്‍മെന്റിന് 25 ശതമാനം ഡിസ്‌കൗണ്ടും നല്‍കുമെന്നും കുര്യാക്കോസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ഐവിന്‍ കുര്യാക്കോസും പങ്കെടുത്തു
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media