പെരിന്തല്‍മണ്ണ: മലപ്പുറംപെരിന്തല്‍മണ്ണയില്‍ ഷിഗെല്ല ബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ്മരണം. വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സരോജിനിയുടെമരണശേഷമുള്ള പരിശോധനാ ഫലം വന്നപ്പോഴാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.