ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല
എനിക്കതില്‍ റോളില്ല; രഞ്ജിത്ത്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം(Kerala State Film Awards 2021) പ്രഖ്യാപിച്ചത്. പിന്നാലെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങളും സജീവം.. ഇന്ദ്രന്‍സിനും ഹോം എന്ന സിനിമയ്ക്കും അവാര്‍ഡുകള്‍ ലഭിക്കാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹോമിന്റെ നിര്‍മാതാവ് വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ് കൊണ്ടാണോ ചിത്രം ഒഴിവാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഈ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമിയും ജൂറിയും. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.
'ഈ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാനാണെങ്കിലും ജൂറി ചെയര്‍മാനല്ല. ജൂറിയുടെ തീരുമാനമാണിത്. ഹോം എന്ന സിനിമ കണ്ട് ഇന്ദ്രന്‍സിനെ വിളിച്ച് സംസാരിച്ചിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കാനുള്ള ഇടമല്ല ചലച്ചിത്ര ജൂറി എന്നത്. എനിക്ക് അതിനകത്ത് റോളില്ല', എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മികച്ച ജനപ്രിയ ചിത്രമായി ഹൃദയത്തെ തെരഞ്ഞെടുത്തതിലും വിമര്‍ശനം ഉയരുന്നുണ്ട്.
'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല'; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്
അതേസമയം, 'ഹോം' സിനിമയുടെ നിര്‍മാതാവ് പീഡനക്കേസില്‍പെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന സിനിമ അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയര്‍മാന്‍ സയിദ് അഖ്തര്‍ മിര്‍സ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോര്‍ജും അവതരിപ്പിച്ചതെന്നും മിര്‍സ പറഞ്ഞിരുന്നു.
'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം
വലിയ പ്രീ-റിലീസ് ഹൈപ്പ് ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രമായി വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന സിനിമയായിരുന്നു 'ഹോം'. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്റെ വിഷമത നേരിടുന്ന ഒരു മധ്യവര്‍ഗ്ഗ കടുംബനാഥനായിരുന്നു ഇന്ദ്രന്‍സിന്റെ കേന്ദ്ര കഥാപാത്രം. ഒലിവര്‍ ട്വിസ്റ്റ് എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‌ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്റണി, കെപിഎസി ലളിത, വിജയ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തെ പ്രശംസിച്ച് മറുഭാഷകളില്‍ നിന്നടക്കം നിരവധി സിനിമാപ്രവര്‍ത്തകരും എത്തിയിരുന്നു.