വിപണി ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: വിപണി ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, റിയാല്‍റ്റി, ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ സെന്‍സെക്സും നിഫ്റ്റിയും കണ്ട വലിയ വീഴ്ചയായിരുന്നു ഇന്നത്തേത്.
സെന്‍സെക്‌സ് 354.89 പോയന്റ് നഷ്ടത്തില്‍ 52,198.51 ലും നിഫ്റ്റി 120,30 പോയന്റ് താഴ്ന്ന് 15.632 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ വിപണികളും നഷ്ടം നേരിട്ടു.
ഹിന്‍ഡാല്‍കോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അതേസമയം ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടര്‍ സൂചികകളില്‍ എഫ്എംസിജി ഒഴികെയുള്ളവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് 1.3ശതമാനവും സ്മോള്‍ ക്യാപ് 1.4ശതമാനവും തകര്‍ന്നു.
വിപണിയില്‍ വില്‍പന സമ്മര്‍ദം പ്രകടമായെങ്കിലും രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. ഡോറളിനെതിരെ രൂപയുടെ മൂല്യം 74.61 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 74.547495 നിലവാരത്തിലായിരുന്നു ചൊവാഴ്ച വ്യാപാരം നന്നത്. 74.87ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്ക്.